08:59pm 04 September 2026
NEWS
മാന്നാർ എസ് എൻ ഡി പി വനിതാ സംഘം പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
04/07/2026  05:38 PM IST
NILA
മാന്നാർ എസ് എൻ ഡി പി വനിതാ സംഘം പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

മാന്നാർ: മാനവരാശിയെ തകർക്കുന്ന മാരക വിപത്തായ മയക്കുമരുന്നുകൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തൂഫാൻ ദി നാർക്കോഹണ്ട് പദ്ധതിയുടെ ഭാഗമായി മാന്നാറിൽ  എസ് എൻ ഡി പി വനിതാ സംഘം പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ നവകേരളം പടുത്തുയർത്തുവാൻ സ്ത്രീ സമൂഹത്തിന് പിന്തുണ നൽകുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ബുധനൂർ മേഖല ചെയർപേഴ്സൺ രജിത പ്രസാദ് ചൊല്ലിക്കൊടുത്തു. വനിതാ സംഘം മാന്നാർ യൂണിയൻ ബുധനൂർ മേഖലാ വാർഷിക പൊതുയോഗത്തിലാണ് വനിതാ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലിയത്. വാർഷിക പൊതുയോഗം മേഖല ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. മാന്നാർ യൂണിയൻ 4965- നമ്പർ മുട്ടേൽ ശാഖ ഹാളിൽ കൂടിയ യോഗത്തിൽ വനിതാ സംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ അദ്ധ്യ ക്ഷത വഹിച്ചു.യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം സംഘടനാ സന്ദേശം നൽകി.മേഖലാ കൺവീനർ സുജ സുരേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു ജോയിൻ കൺവീനർ  പുഷ്പശശികുമാർ, അഡ്. കമ്മിറ്റി അംഗങ്ങളായ രാധ കൃഷ്ണൻ പുല്ലമoത്തിൽ,  രാജേന്ദ്രപ്രസാദ് അമൃത,  പി ബി സൂരജ്,  അനിൽകുമാർ റ്റി കെ, മേഖലാ ചെയർമാൻ  വിക്രമൻ ദ്വാരക കൺവീനർ   എം ഉത്തമൻ നിത്യ നിവാസ്, വനിതാ സംഘം ആക്ടിംഗ് യൂണിയൻ ചെയർപേഴ്സൺ ബിനി സതീശൻ, പ്രവദ രാജപ്പൻ കേന്ദ്ര സമിതി അംഗങ്ങളായ  സിന്ധു സോമരാജ്, സിന്ധു സുഭാഷ്, എക്സി.കമ്മിറ്റി അംഗങ്ങളായ  ഗിരിജ ഓമനക്കുട്ടൻ,  ലതാ സുകുമാരൻ, ചന്ദ്രിക റെജി എന്നിവർ പ്രസംഗിച്ചു.
മേഖലയുടെ പുതിയ ഭാരവാഹികളായി രജിത പ്രസാദ് ചെയർപേഴ്സൺ, സുജാ സുരേഷ് വൈസ് ചെയർപേഴ്സൺ നിഷാ വിനോദ് കൺവീനർ, ട്രഷറർ സജിനി സുരേഷ് എന്നിവർ അടങ്ങുന്ന 16 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. മേഖലാ ചെയർപേഴ്സൺ രജിത പ്രസാദ് സ്വാഗതവും കൺവീനർ നിഷ വിനോദ് കൃതജ്ഞതയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.